കൊച്ചി|
priyanka|
Last Updated:
തിങ്കള്‍, 4 ജൂലൈ 2016 (11:11 IST)
വീട്ടമ്മയെ
വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച നടന്‍ സാബുമോന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് സാബുമോന്റെ അക്കൗണ്ട് പൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ സ്ഥിരതാമസക്കാരിയായ മലയാളി വീട്ടമ്മയെ ആണ് സാബു വേശ്യാ എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടമ്മ നടത്തിയ പരാമര്‍ശങ്ങളാണ് തെറിവിളിക്ക് കാരണം എന്ന് സാബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വീട്ടമ്മ പരാതി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാബുവിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്.
'ഡല്‍ഹിയില്‍ ശരീരം വിറ്റു നടക്കുന്ന ഒരു വേശ്യ പൊലയാടി ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തില്‍ എനിക്ക് പങ്ക് ഉണ്ട് എന്നു പറഞ്ഞ ഒരു സങ്കി. അവളൊക്കെ ചത്തോ എന്തോ' ഇങ്ങനെയായിരുന്നു സാബുവിന്റെ പോസ്റ്റ്.
പോസ്റ്റിലെ ആദ്യ കമന്റില്‍ യുവതിയുടെ ഫോട്ടോയും സാബുമോന്‍ ഇട്ടിരുന്നു. സാബുവിന്റെ പോസ്റ്റിനെതിരെ നിരവധിപേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മാസ് റിപ്പോര്‍ട്ടിംഗ് ചെയ്ത് അക്കൗണ്ട് പൂട്ടിക്കണമെന്നും ആഹ്വാനം ഉയര്‍ന്നിരുന്നു.