ഐഡിയ നെറ്റ്‌വര്‍ക്ക് പ്രശ്‌നം: ഉപഭോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഐഡിയയുടെ മറുപടി

ഐഡിയ നെറ്റ്‌വര്‍ക്ക് പ്രശ്‌നം: ഉപഭോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഐഡിയയുടെ മറുപടി

കോഴിക്കോട്| priyanka| Last Updated: ശനി, 2 ജൂലൈ 2016 (15:40 IST)
ഐഡിയ മൊബൈല്‍ നെറ്റ്‌വര്‍ക്കിനുണ്ടായ തകരാറില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ ഉപഭോക്താവ് ഇട്ട പോസ്റ്റിന് ഐഡിയയുടെ മറുപടി. ശനിയാഴ്ച രാവിലെ മുതല്‍ കേരളത്തിലെ ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറിലായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞും പ്രശ്‌നം പരിഹരിക്കാതെ വന്നതോടെയാണ് ‘പോര്‍ട്ട് ഐഡിയ’ എന്ന ഹാഷ്‌ടാഗോടെ ഉപഭോക്താക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ തുടങ്ങിയത്.

ഇത്തരത്തില്‍ ഇട്ട പോസ്റ്റുകള്‍ക്കാണ് ഐഡിയ മറുപടി കമന്റുകള്‍ പോസ്റ്റ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ക്ഷമാപണം നടത്തിയ ഐഡിയ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറും മറ്റേതെങ്കിലും കോണ്‍ടാക്ട് നമ്പറും ഫേസ്ബുക്ക് വഴി തിരിച്ച് മെസേജ് ചെയ്യാന്‍ ആവശ്യപ്പെടുകയും നിലവിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

കൊച്ചിയിലെ കാക്കനാടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിംച്ചിഗ് സെന്ററിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ ഐഡിയയുടെ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐഡിയയുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :