രേണുക വേണു|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (16:13 IST)
Dominic and the Ladies Purse: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ഒടിടിയിലേക്ക്. റിലീസ് ചെയ്തു ഒരു വര്‍ഷത്തോടു അടുക്കുമ്പോഴാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ഒടിടിയിലേക്ക് എത്തുന്നത്.
ജനുവരി 23 നാണ് ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളിലെത്തിയത്. ഈ സിനിമയുടെ ഒടിടി റിലീസ് വൈകുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സീ 5 സ്വന്തമാക്കിയെന്നും സിനിമ ഉടന്‍ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ട്രീമിങ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും തുടര്‍ന്ന് അപ്‌ഡേറ്റ് ഒന്നും വന്നിരുന്നില്ല.