1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer Salman about Manirathnam

'മനസ്സ് പറയും സംസാരിക്കാൻ, പക്ഷേ എനിക്ക് കഴിയാറില്ല': ദുൽഖർ

ആരാധനമൂലം തനിക്ക് സംസാരിക്കാൻ പോലും കഴിയാറില്ല: ദുൽഖർ സൽമാൻ

Dulquer Salman
മണിരത്‌നത്തോടുള്ള കടുത്ത ആരാധനമൂലം പലപ്പോഴും തനിക്ക് സംസാരിക്കാൻ പോലും കഴിയാറില്ലെന്ന് ദുൽഖർ സൽമാൻ. മഹാനടിയുടെ വിശേഷങ്ങൾ പങ്കിവയ്‌ക്കുന്നതിനിടെയാണ് മണിരത്‌നത്തിന്റെ കൂടെ സിനിമ ചെയ്‌തതിന്റെ അനുഭവം ദുൽഖർ പങ്കുവെച്ചത്.
 
മലയാള സിനിമയ്‌ക്കപ്പുറം ദുൽഖറിന് ഏറെ പ്രശസ്‌തി നേടിക്കൊടുത്ത 2015-ൽ പുറത്തിറങ്ങിയ ഓ കെ കൺമണി എന്ന ചിത്രത്തിന് വേണ്ടിയാണ് മണിരത്‌നത്തിനൊപ്പം ദുൽഖർ ജോലിചെയ്‌തത്. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക. 
 
"മണിരത്‌നം സാറിനെ കാണുമ്പോൾ എന്തെങ്കിലും ബുദ്ധിപരമായി ചോദിക്കാൻ മനസ്സ് പറയും. പക്ഷേ ചോദിക്കാൻ കഴിയില്ല. അവസാനം ധൈര്യം സംഭരിച്ച് ചോദിക്കും. സർ, അഞ്‌ജലി പടത്തിൽ എങ്ങനെയാണ് ആ സീൻ ചെയ്തത്, എന്റെ ചോദ്യത്തിനുള്ള ഉത്തരം സാർ രണ്ട് വരിയിൽ ഒതുക്കും. ഞാൻ പെട്ടെന്ന് നിശബ്‌ദനാവുകയും ചെയ്യും. മണിസാറിനോടുള്ള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകൾ കിട്ടാത്തത്."
അടുത്ത ലേഖനം
സൂര്യയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്: ജ്യോതിക