ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മാതാവ്

Dulquer Salmaan - Lucky Baskhar
Dulquer Salmaan - Lucky Baskhar
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 29 ജൂലൈ 2024 (09:36 IST)
ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മാതാവ്. കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍. പ്രശസ്ത നിര്‍മ്മാതാവ് പ്രജീവ് സത്യവ്രതനാണ് അന്നദാനം നല്‍കിയത്. 501 പേര്‍ക്കാണ് സദ്യ നല്‍കിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തില്‍ ആയിരുന്നു വഴിപാടും അന്നദാനവും.

രണ്ട് എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് പ്രജീവ് സത്യവ്രതന്‍. പ്രജീവം മൂവീസിന്റെ ബാനറില്‍ അദ്ദേഹം പുതിയതായി നിര്‍മ്മിക്കുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :