Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

മൂന്നാം ഭാഗത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിലാണെന്നും ജീത്തു പറഞ്ഞു

Drishyam 3, Drishyam 3 Report, Drishyam 3 Release in three language, Drishyam 3 Releasing in Three language, Drishyam 3 Report in Malayalam
രേണുക വേണു| Last Modified തിങ്കള്‍, 23 ജൂണ്‍ 2025 (11:59 IST)
Drishyam 3

Drishyam 3: ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' മൂന്ന് ഭാഷകളില്‍ ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കുകയാണ് ലക്ഷ്യം. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

' മൂന്നാം ഭാഗം ഒന്നിച്ചു റിലീസ് ചെയ്യണമെന്ന് ഹിന്ദി, തെലുങ്ക് പതിപ്പുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഒന്നിച്ചു തിയറ്ററുകളിലെത്തിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. വ്യത്യസ്ത ഡേറ്റുകളിലെ റിലീസ് ഈ ഒടിടി യുഗത്തില്‍ സിനിമയുടെ സ്വാധീനത്തെ ബാധിച്ചേക്കാം,' ജീത്തു പറഞ്ഞു.

മൂന്നാം ഭാഗത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിലാണെന്നും ജീത്തു പറഞ്ഞു. ഹിന്ദി പതിപ്പിന്റേത് വ്യത്യസ്ത കഥയായിരിക്കുമെന്ന് ചില വാര്‍ത്തകളുണ്ട്. എന്നാല്‍ അത് അടിസ്ഥാനരഹിതമാണെന്നും ഹിന്ദി പതിപ്പിന്റെ തിരക്കഥയും തന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജീത്തു പറഞ്ഞു. കഥ പൂര്‍ത്തിയായ ശേഷം ഹിന്ദി ടീമിനു അയച്ചുകൊടുക്കുമെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :