Drishyam 3: 'അജയ് ദേവ്ഗണിനു തൊടാന്‍ പറ്റില്ല'; ഇത്തവണ ഹിന്ദി ദൃശ്യത്തിലും മോഹന്‍ലാല്‍ തന്നെ?

ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്

Drishyam 3
Drishyam 3
രേണുക വേണു| Last Modified ബുധന്‍, 16 ഏപ്രില്‍ 2025 (10:42 IST)

3: ദൃശ്യം മൂന്നാം ഭാഗം ഒരേസമയം മലയാളത്തിലും ഹിന്ദിയിലും ഒരുക്കാന്‍ തീരുമാനം. ഹിന്ദിയിലും മോഹന്‍ലാല്‍ തന്നെ നായകനാകും. അങ്ങനെ വന്നാല്‍ അജയ് ദേവ്ഗണിനു ദൃശ്യം 3 യുടെ ഭാഗമാകാന്‍ സാധിക്കില്ല.

ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിനൊപ്പം മൂന്നാം ഭാഗത്തിന്റെ ഹിന്ദിയും ഒരുക്കുകയാണെങ്കില്‍ രണ്ടിലും മോഹന്‍ലാല്‍ നായകനാകും. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

ഫെബ്രുവരിയിലാണ് ജീത്തു ജോസഫും മോഹന്‍ലാലും ദൃശ്യം 3 പ്രഖ്യാപിച്ചത്. 2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കിയിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്തേര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ് എന്നിവരാണ് ദൃശ്യത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. 2021 ല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :