അനുബന്ധ വാര്‍ത്തകള്‍
- തിരഞ്ഞെടുപ്പുണ്ടാകില്ല? പ്രസിഡന്റായി മോഹൻലാൽ തുടരുമോ?; A.M.M.A ജനറൽ ബോഡി യോഗം നാളെ
- വിജയം തുടരാൻ മോഹൻലാൽ; ഹൃദയപൂർവ്വം റിലീസ് എന്ന്?
- മമ്മൂട്ടിയോ മോഹൻലാലോ? ആരാണ് മികച്ച നടൻ?; ഉർവശി പറയുന്നു
- ആ സീൻ മമ്മൂക്ക ചെയ്യുമോ എന്ന് സംശയിച്ചു, എല്ലാവരെയും അമ്പരപ്പിച്ച് ഒറ്റ ടേക്കിൽ കാര്യം കഴിഞ്ഞു: ശ്വേത മേനോൻ
- വാട്സ്ആപ്പ് തട്ടിപ്പിന് ഇരയായി; 45000 രൂപ നഷ്ടമായി, കാശില്ലാത്തതിനാല്‍ കൂടുതൽ കൊടുത്തില്ലെന്ന് അമൃത സുരേഷ്
Drishyam 3: 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല': ജോർജുകുട്ടി ആദ്യം ഹിന്ദി സംസാരിക്കും? ആദ്യമെത്തുക ഹിന്ദി വേർഷൻ?
നിർമാതാക്കളായ ആശിർവാദ് പ്രൊഡക്ഷൻസ് ആണ് ഇത് സംബന്ധിച്ച അപ്‌ഡേഷൻ പുറത്തുവിട്ടത്.
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആസ്മാഭിക്കും. നിർമാതാക്കളായ ആശിർവാദ് പ്രൊഡക്ഷൻസ് ആണ് ഇത് സംബന്ധിച്ച അപ്‌ഡേഷൻ പുറത്തുവിട്ടത്.
ഇപ്പോഴിതാ ഹിന്ദി ദൃശ്യത്തിന്റെ ഷൂട്ടിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്. ഹിന്ദി ദൃശ്യത്തിന്റെ ചിത്രീകരണം മലയാളത്തിനൊപ്പം ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തോളമാണ് ഹിന്ദി വേർഷന്റെ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. ഇനിയും ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്ത മലയാളം പതിപ്പിന്റെ റീമേക്ക് ആണോ അതോ ഒറിജിനൽ സ്ക്രിപ്റ്റ് ആണോ ഹിന്ദി വേർഷൻ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
രണ്ടും ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചാൽ ഏത് വേര്ഷനാകും ആദ്യം റിലീസ് ആവുക എന്ന കാര്യത്തിൽ വ്യക്തതയില്ല. മലയാളം ദൃശ്യം മൂന്നാം ഭാഗം ജനുവരിയിലോ മാർച്ചിലോ പുറത്തിറക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. 'കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോടെയാണ് മലയാളം പതിപ്പിന്റെ അപ്ഡേറ്റ് പുറത്തുവന്നത്. വീഡിയോയിൽ ജീത്തു ജോസഫിനൊപ്പം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.