നിമിഷയുടെ കൂടെയുള്ള ആളെ മനസ്സിലായോ ? കൂടുതല്‍ അറിയാം, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (13:10 IST)
തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള നടിയാണ് നിമിഷ.നിമിഷ അഭിനയിച്ച പുതിയ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയിരുന്നു.'പോച്ചറി'ല്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എമ്മി പുരസ്‌കാര ജേതാവ് റിച്ചി മേത്തയാണ് പോച്ചര്‍ സംവിധാനം ചെയ്തിരിക്കുന്നത്. സീരീസില്‍ നടിയുടെ കൂടെ കണ്ണൂര്‍ സ്‌ക്വാഡ് നടന്‍ അങ്കിത് മാധവും മുഴുനീളം കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ നിമിഷയോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അങ്കിത്. കൂടാതെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചു.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ മലയാളത്തിന് സമ്മാനിച്ച നടനാണ് അങ്കിത് മാധവ്.മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് നടന്റെ കരിയറില്‍ വഴിത്തിരിവായി.അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌ക്വാഡ് ഉത്തരേന്ത്യയിലെത്തുമ്പോള്‍ അവിടെ എല്ലാ സഹായത്തിനുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. സമയം നോക്കാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥന്‍.യോഗേഷ് എന്ന യു.പി. പോലീസ് ഉദ്യോഗസ്ഥനാണ് അങ്കിത് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.
'മൃദുഭാവേ ദൃഢകൃത്യേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അങ്കിതും അഭിനയിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :