അനുബന്ധ വാര്‍ത്തകള്‍
- നാല്പത്തഞ്ചു ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത് പിടികൂടി
- വിജയ് കേരളത്തിലേക്ക്,ഗോട്ട് ക്ലൈമാക്സ് ചിത്രീകരണം തിരുവനന്തപുരത്ത്, നടന് എത്തുന്നത് ഈ ദിവസം
- ഇത് സിനിമാ ഡയലോഗ് അല്ല,പാര്‍ട്ടി രൂപീകരണ ശേഷം വിജയുടെ ആദ്യ രാഷ്ട്രീയ പ്രതികരണം
- 24 മണിക്കൂറിൽ 30 ലക്ഷം അംഗങ്ങൾ, രാഷ്ട്രീയത്തിലും അണ്ണൻ ദളപതി
- വിജയുടെ 'ഗോട്ട്' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്, ടീം കേരളത്തിലേക്ക്, പുതിയ വിവരങ്ങള്‍
Vijay: നടന് വിജയി 15 ദിവസം തിരുവനന്തപുരത്ത്!
ഗോട്ട് സിനിമയുടെ ചിത്രീകരണത്തിനായി തമിഴ്നടന്‍ വിജയി 15 ദിവസം തിരുവനന്തപുരത്തുണ്ടാകും. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനേഴാം തീയതി രാത്രി 12 മണിക്കാണ് താരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. നേരത്തെ 18ന് രാവിലെ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ തിരക്ക് കൂടും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് രണ്ട് വിമാനത്താവളങ്ങളിലും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ഗോട്ടിന്റെ ചിത്രീകരണം നടക്കും.
ചിത്രത്തിന്റെ ക്ലൈമാക്സാണ് ഇവിടെ ചിത്രീകരിക്കുന്നത്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍, ജയറാം തുടങ്ങിയ താരങ്ങളും ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. സിനിമയില്‍ വിജയ് രണ്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.