അനുബന്ധ വാര്‍ത്തകള്‍
- മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നല്‍കി സംവിധായകന്‍
- 'എന്റെ ഭര്‍ത്താവിനെ വശീകരിച്ചു'; നയന്‍താരയ്ക്കെതിരെ പ്രഭുദേവയുടെ ഭാര്യ അന്ന് പറഞ്ഞു, ഒടുവില്‍ പ്രഭുദേവയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് നയന്‍സ്
- വിക്കിയുടെ കണ്ണുകളിലേക്ക് നോക്കി നയന്‍താര, ക്രിസ്മസ് വിശേഷങ്ങള്‍
- ലൂക്കയുടെ ആദ്യത്തെ ക്രിസ്മസ്, ആഘോഷമാക്കി മിയ
- 'മിന്നല്‍ മുരളി അതിമനോഹരം..', കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്
ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ പ്രതിഫലം നൂറ് കോടി ! സൂപ്പര്‍താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ സംവിധായകര്‍ ഇതാ
വിജയ്, രജനികാന്ത്, അല്ലു അര്‍ജുന്‍, പ്രഭാസ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്നാല്‍, പല സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരും ഇന്ത്യയില്‍ ഉണ്ട്.
തെലുങ്ക് സിനിമാലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാണ് എസ്.എസ്.രാജമൗലി. മഗധീരയും ഈച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ആണെങ്കിലും ബാഹുബലിയിലൂടെയാണ് രാജമൗലിയുടെ ഗ്രാഫ് കുതിച്ചുയര്‍ന്നത്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ സംവിധാനം ചെയ്തതിന് രാജമൗലി 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് കണക്കുകള്‍ !
എസ്.ശങ്കറാണ് മറ്റൊരു വിലപിടിപ്പുള്ള സംവിധായകന്‍. ബാഹുബലിക്ക് മുന്‍പ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന സംവിധായകനായിരുന്നു ശങ്കര്‍. ഏറ്റവും പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന് അദ്ദേഹം വാങ്ങുന്ന പ്രതിഫലം 40 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി 30 കോടി രൂപയും കരണ്‍ ജോഹര്‍ 20 കോടി രൂപ വരേയുമാണ് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. എ.ആര്‍.മുരുഗദോസ് 14 കോടി രൂപയാണ് ദര്‍ബാറിന് പ്രതിഫലം വാങ്ങിയത്.