മൂസ 2 മാത്രമല്ല റണ്‍വെ 2 വും വരുന്നു, ദിലീപിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂലൈ 2023 (10:35 IST)
ദിലീപ് സിനിമ തിരക്കുകളിലാണ്. മുന്നില്‍ ഇനിയുള്ളത് നടന്റെ എന്നും കാണാന്‍ കൊതിക്കുന്ന ഒരുപിടി ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണ്.

സിഐഡി മൂസ 2,റണ്‍വെ 2,3 കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ദിലീപും സംഘവും.മൂസ 2 അടുത്തവര്‍ഷം തിയേറ്ററില്‍ എത്തിക്കുന്ന രീതിയിലാകും ഒരുങ്ങുക. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ദിലീപ് തന്നെയാണ് ഇതിനെക്കുറിച്ച് പറഞ്ഞത്.
ജനപ്രിയനായകന്‍ വോയിസ് ഓഫ് സത്യനാഥന്‍ ദിലീപ് പ്രമോഷന്‍ തിരക്കുകളിലാണ്.കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഈ ദിലീപ് ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14നാണ് റിലീസ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :