'സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടപ്പോൾ...';ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് കാവ്യ മാധവൻ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 മെയ് 2024 (13:04 IST)
മലയാളത്തിൻറെ സൂപ്പർതാരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു ജയറാമിന്റെ മകൾ മാളവികയുടേത്. ക്യാമറ കണ്ണുകൾ സൂപ്പർതാരങ്ങൾക്ക് നേരെ പോകാതെ ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ അടുത്തേക്കായിരുന്നു പോയത്.ദിലീപ്, കാവ്യാ മാധവൻ ദമ്പതികളുടെ പുത്രി മഹാലക്ഷ്മി എന്ന മാമാട്ടി കുസൃതി ചിരികളും ആയി എല്ലാവരെയും ആകർഷിച്ചു കൊണ്ടേയിരുന്നു.
 
 മോഹൻലാലിനെ കണ്ടതും ഹസ്തദാനം ചെയ്യാൻ മാമാട്ടിക്കുട്ടി മാറുന്നില്ല. ഇപ്പോഴിതാ സുരേഷ് ഗോപി ആദ്യമായി തന്റെ മകളെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കാവ്യാമാധവൻ.
 
 സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടെന്നും അത് ചിത്രമായി പകർത്താൻ സാധിച്ചു എന്നും സന്തോഷത്തോടെ കാവ്യ മാധവൻ പറയുന്നു. എൻ്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ലെന്നു കൂടി കാവ്യ മാധവൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :