aparna shaji|
Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (12:17 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റ്ർ ഫാദർ. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറ്റെടുക്കുന്ന ചിത്രമെന്ന നിലയിൽ
ഗ്രേറ്റ് ഫാദർ പല റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. പ്രേക്ഷകര്‍ക്ക് ഇങ്ങനെ പ്രതീക്ഷ കൂടുന്നത് അതേ ദിവസം റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങള്‍ക്ക് പാരയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.
അതുകൊണ്ടാകാം മാർച്ച് 31ന് റിലീസ് ചെയ്യാനിരുന്ന ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം ഏപ്രിൽ 2ലേക്ക് നീട്ടി വെച്ചത്. നടി ആക്രമിയ്ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളും മറ്റും സിനിമയെ ബാധിയ്ക്കുമോ എന്ന പേടിയും അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. അതും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ കാരണമാണത്രെ.
ഏതായാലും മാർച്ച് 31 ഡേവിഡ് നൈനാന്റെ ദിവസമാണ്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫദർ ഒരു അഡാറ് ഐറ്റം തന്നെയാണ്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിൽ ഒളിഞ്ഞിരുപ്പുണ്ടത്രേ.
ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ.
ഡേവിഡ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ഭാസ്കര്‍ ദി റാസ്കലിന് ശേഷം മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍ 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമയാണ്. എന്തായാലും മോഹൻലാലിന്റെ പുലിമുരുകനോളം വരുമോ അതോ അതുക്കും മേലെയാണോ ഗ്രേറ്റ് ഫാദറെന്ന് കണ്ടറിയാം.