aparna shaji|
Last Updated:
വ്യാഴം, 2 മാര്‍ച്ച് 2017 (10:52 IST)
മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്നുവെന്ന് നേരത്തേ റിപ്പോട്ടുകൾ വന്നിരുന്നു. കുടുംബകഥയാണ് പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 'അങ്കിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുടുംബകഥയല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നു.
മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ 'ഷട്ടർ' എന്ന ചിത്രത്തിമ് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന ചിത്രമാണ് അങ്കിൾ. അഭിനയത്തിനിടയിൽ കഥയെഴുതാൻ ജോയ് മാത്യുവിന് സമയമുണ്ടായില്ല. ഒടുവിൽ സമയം കണ്ടെത്തി അദ്ദേഹം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതുന്ന സിനിമയാണ് 'അങ്കിൾ.
'ഒരു കുടുംബം നേരിടേണ്ടിവരുന്ന അസാധാരണ സന്ദര്‍ഭമാണ് സിനിമയുടെ വിഷയം. മമ്മൂട്ടിയുടേത് ഏറെ പ്രത്യേകതകളുള്ള ഒരു വേഷമായിരിക്കും' സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മമ്മൂട്ടി എത്തിയതോടെയാണ് ഈ പ്രോജക്ട് ശരിക്കും ഇപ്പോഴത്തെ രൂപം പ്രാപിച്ചത്. സാമൂഹികപ്രസക്തിയുള്ളതും ശക്തമായതുമായ ഒരു വിഷയമാണ്. ഒരു പതിനേഴുകാരി പെണ്‍കുട്ടിയെക്കുറിച്ച് ആലോചിക്കുക. അവളുടെ അച്ഛന്റെ സുഹൃത്താണ് ‘അങ്കിള്‍’. ഇപ്പോള്‍ ഇത്രമാത്രമേ പറയാനാവൂ. ജോയ് മാത്യു പറയുന്നു.