1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dileep-Kavya expecting first child

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യയും

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യയും

ദിലീപ്
കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. മീനാക്ഷിക്ക് കൂട്ടായി കുടുംബത്തിലേക്ക് പുതിയൊരാൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. കാവ്യാ മാധവന്റെ കുടുംബ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
 
വിവാഹശേഷം ഫിലിം ഫീൽഡിൽ നിന്നും കാവ്യാ മാധവൻ പൂർണ്ണമായും വിട്ടുനിന്നിരുന്നു. ‘അതെ, കാവ്യ അമ്മയാകാൻ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടേയും കുടുംബാംഗങ്ങൾ'- കാവ്യാ മാധവന്റെ കുടുംബ സുഹൃത്ത് വ്യക്തമാക്കി.
 
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.
അടുത്ത ലേഖനം
ജീത്തു ജോസഫിന്റെ മിസ്‌റ്റർ റൗഡിയായി കാളിദാസ് ജയറാം?