“പ്രതിഫലം കുറയ്‌ക്കാനാകില്ലെന്ന് പറഞ്ഞു, കഥയിലും മാറ്റം വരുത്തില്ല” - വിജയ് ചിത്രം മുരുഗദാസ് ഉപേക്ഷിച്ചത് ഇങ്ങനെ !

ജോണ്‍സി ഫെലിക്‍സ്| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2020 (21:34 IST)
‘വിജയ് 65’ ഉപേക്ഷിക്കാന്‍ എ ആര്‍ മുരുഗദാസിനെ പ്രേരിപ്പിച്ചതെന്ത്? കുറച്ചുദിവസങ്ങളിലായി കോളിവുഡില്‍ ഉയരുന്ന ചോദ്യമാണിത്. നിര്‍മ്മാതാക്കളായ സണ്‍ പിക്‍ചേഴ്‌സുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മുരുഗദാസ് പുറത്തുപോകാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുരുഗദാസ് ‘ദളപതി 65’നായി നല്‍കിയ കഥയില്‍ സണ്‍ പിക്‍ചേഴ്‌സ് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. അതില്‍ ന്യായമെന്നുകണ്ടവ മുരുഗദാസ് മാറ്റിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ സണ്‍ പിക്‍ചേഴ്‌സിന് ആ മാറ്റങ്ങളില്‍ തൃപ്തി വന്നില്ലത്രേ.

‘ദര്‍ബാര്‍’ എന്ന സിനിമയ്ക്കായി മുരുഗദാസ് വാങ്ങിയ പ്രതിഫലം 35 കോടിയായിരുന്നു. അതില്‍ 50 ശതമാനത്തോളം കുറവുവരുത്തണമെന്ന് സണ്‍ പിക്‍ചേഴ്‌സ് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തന്‍റെ പ്രതിഫലത്തില്‍ കുറവുവരുത്തുന്നത് അനുവദിക്കാന്‍ മുരുഗദാസ് ഒരുക്കമായിരുന്നില്ല.

ഈ രണ്ട് കാരണങ്ങളാലാണ് മുരുഗദാസ് ഈ പ്രൊജക്‍ട് വേണ്ടെന്നുവച്ചതെന്നും വിജയും മുരുഗദാസും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് മാധ്യമവാര്‍ത്തകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :