എന്തൊരു മാറ്റം ! ഈ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (09:05 IST)
നാടകത്തിന്റെ ലോകത്ത് നിന്നാണ് സിനിമയിലേക്ക് നടി ധന്യ അനന്യ എത്തിയത്.തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ ജേണലിസം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെ ഷോര്‍ട്ട് ഫിലിമില്‍ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയമോഹം ഉള്ളില്‍ ഉള്ളതിനാല്‍ കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍ എംഎ തിയറ്റര്‍ ആന്‍ഡ് ഡ്രാമയ്ക്ക് ധന്യ ചേര്‍ന്നു.A post shared by Dhanya Ananya (@kanmaniii3)

ലാല്‍ ജോസ് സംവിധാനം ചെയ്ത നാല്‍പ്പത്തിയൊന്ന് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ മുഖം കാണിക്കാനായി.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ പോലീസ് കഥാപാത്രം സിനിമാപ്രേമികള്‍ മറന്നുകാണില്ല.

പൃഥ്വിരാജിന്റെ ജനഗണമനയിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ഓപ്പറേഷന്‍ ജാവ ടീമിന്റെ പുതിയ ചിത്രമായ സൗദി വെള്ളക്ക റിലീസിനായി കാത്തിരിക്കുകയാണ് ധന്യ അനന്യ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :