1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dhanush gives update on 'Idli Kadai'

അജിത്തിനൊപ്പം കൊമ്പ് കോർക്കാനില്ല, 'ഇഡ്‌ലി കടൈ'യുടെ അപ്‌ഡേറ്റുമായി ധനുഷ്

Dhanush- Nithyamenen
ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇഡ്‌ലി കടൈ’. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ധനുഷ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 10ന് ആയിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ക്കൊപ്പം ക്ലാഷ് വെയ്ക്കാൻ ധനുഷിന് താൽപ്പര്യമില്ല.
 
നേരത്തെ അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’യുമായി ക്ലാഷ് ആവാതിരിക്കാന്‍ ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എന്‍മേല്‍ എന്നടി കോപം’ എന്ന ചിത്രത്തിന്റെ റിലീസും മാറ്റി വച്ചിരുന്നു. ഫെബ്രുവരി 6ന് അജിത്ത് ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ ഫെബ്രുവരി 21ന് ആണ് ധനുഷ് തന്റെ സിനിമ റിലീസ് ചെയ്തത്.
 
ഇഡ്‌ലി കടൈയ്ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. എന്നാല്‍ അജിത്ത് ചിത്രവുമായി ക്ലാഷ് ഒഴിവാക്കിയെങ്കിലും മറ്റൊരു വമ്പന്‍ ചിത്രത്തിനൊപ്പമാണ്് ഇഡ്‌ലി കടൈ എത്തുന്നത്. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര: ചാപ്റ്റര്‍ 1’ ഒക്ടോബറിലാണ് റിലീസ് ചെയ്യുന്നത്. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
പൃഥ്വിരാജിനും പണി കിട്ടി; നടന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്