അനുബന്ധ വാര്‍ത്തകള്‍
- അപ്പൊ എങ്ങനാ? അതങ്ങ് ഉറപ്പിക്കുവല്ലേ?; അമല്‍ നീരദ്–മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും!
- ലാലേട്ടനെ വെച്ചുള്ള സിനിമ സംഭവിക്കുമോ? എന്ന് ചോദ്യം; 'മമ്മൂക്കയെ വെച്ച് 10 സിനിമകൾ കൂടി ചെയ്യണം' എന്ന് മറുപടി
- Mammootty: 'മുടി പറ്റെവെട്ടാനൊന്നും എന്നെക്കൊണ്ട് പറ്റില്ല'; മമ്മൂട്ടിയുടെ പിടിവാശിയില്‍ ലാല്‍ ജോസ് 'വിഷമിച്ചു'; പിന്നെ എത്തിയത് മൊട്ടയടിച്ച് !
- മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ ആ മൂന്ന് നടന്മാരുമായി ഗൗതം മേനോൻ കൂടിക്കാഴ്ച നടത്തിയിരുന്നു!
- ബെന്‍സിലെത്തിയ അസീസിന് വിമര്‍ശനം, പിന്നാലെ മറുപടി
'കഥാപാത്രങ്ങളുടെയും വസ്ത്രങ്ങളുടെയും പകർപ്പവകാശം എനിക്ക്'; നയൻതാരയ്‌ക്കെതിരെ ധനുഷ്
ചെന്നൈ: നയൻതാരയുടെ ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നയൻതാരയെ വിടാതെ നടന് ധനുഷ്. 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ.
ചിത്രത്തിലെ നായികയായിരുന്ന നടി നയൻതാര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങൾ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് ധനുഷിന്റെ അഭിഭാഷകൻ പി.എസ്. രാമൻ കോടതിയെ അറിയിച്ചു.
എന്നാൽ, ധനുഷിന്റെ ഹർജികൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നൽകിയ ഹർജികൾ തീയതി വ്യക്തമാക്കാതെ വിധി പറയാനായി മാറ്റി. ധനുഷിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം. 2020ൽ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പാർഥസാരഥി ചൂണ്ടിക്കാണിച്ചു.