മിസ്റ്ററിയുടെയും ഹൊററിൻ്റെയും ഇടയിൽ ജഗതിയുടെ കോമഡികൾ ഇഷ്ടമാകുമെന്ന് കരുതി, പിന്നെ സംഭവിച്ചത്,രഘുനാഥ് പല്ലേരി പറയുന്നു

Jagathy Sreekumar in Devadoothan
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (08:27 IST)
Jagathy Sreekumar in Devadoothan
മോഹൻലാലിൻറെ ദേവദൂതൻ രണ്ടാം വരവിൽ വൻ വിജയമായി മാറിക്കഴിഞ്ഞു. 2000 ല്‍ ആദ്യമായി പ്രദർശനത്തിനെത്തിയ സിനിമ 24 വർഷങ്ങൾക്കുശേഷം തിയേറ്ററുകളിൽ എത്തിയപ്പോൾ മോഹൻലാലിന്റെ ഇൻട്രോ ഫൈറ്റ്, ജഗതി ശ്രീകുമാറിന്റെ രംഗങ്ങൾ ഉൾപ്പെടെയുള്ളത് ഒഴിവാക്കിയിരുന്നു. സിനിമയുടെ മിസ്റ്ററി മൂഡിനോട് ചേർന്നുനിൽക്കാത്തതായിരുന്നു ജഗതിയുടെ ഭാഗമെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ജഗതിയുടെ രംഗങ്ങൾ ഒഴിവാക്കിയതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രഘുനാഥ് പല്ലേരി.
 
"ജഗതി അവതരിപ്പിച്ച ഡാൻസ് അച്ഛനെ ആദ്യം മുതൽ കോമഡിയുടെ അംഗിളിലാണ് അവതരിപ്പിച്ചത്. ദേവദൂതനിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഡാൻസ് അച്ഛൻ. ഇപ്പോൾ നമ്മൾ ഒരു കറി ഉണ്ടാക്കുമ്പോൾ അതിൽ ചിലർക്ക് എരിവ് കൂടുതലായും ചിലർക്ക് കുറവായും തോന്നുമല്ലോ. മിസ്റ്ററിയുടെയും ഹൊററിൻ്റെയും ഇടയിൽ അദ്ദേഹത്തിൻ്റെ കോമഡികൾ ഇഷ്ടമാകുമെന്ന് കരുതി.
 
 പക്ഷേ ഒരു സിനിമയെ പലരും പല ആംഗിളിൽ ആണല്ലോ കാണുന്നത്. അതായത് ഒരു തിയേറ്ററിൽ 100 പേർ സിനിമ കാണുന്നുണ്ടെങ്കിൽ 100 പേരും കാണുന്നത് വേറെ സിനിമയാണ്. ചിലർക്ക് ഇഷ്ടപ്പെടുന്ന കാര്യം വേറെ ചിലർക്ക് ഇഷ്ടമല്ല. എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിൽ സിനിമ ചെയ്യാൻ ഒരുകാലത്തും പറ്റില്ല. വിമർശനങ്ങൾ പല ഭാഗത്തുനിന്നും വരുമ്പോൾ അതനുസരിച്ച് നടക്കുക എന്നത് ചില സമയത്ത് പോസിബിളാവണമെന്നില്ല",- രഘുനാഥ് പല്ലേരി പറഞ്ഞു.
 
 
 
 



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :