മമ്മൂട്ടിയുടെ നായിക, ലാല്‍ ജോസ് ചിത്രത്തിലൂടെ അരങ്ങേറ്റം; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ദീപ്തി സതിയുടെ പ്രായം അറിയുമോ?

രേണുക വേണു| Last Modified ശനി, 29 ജനുവരി 2022 (16:36 IST)

ലാല്‍ ജോസ് ചിത്രം നീനയിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് ദീപ്തി സതി. 2017 ല്‍ പുറത്തിറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ദീപ്തി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1995 ജനുവരി 29 ന് ജനിച്ച ദീപ്തി തന്റെ 27-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

മുംബൈയിലാണ് ദീപ്തിയുടെ ജനനം. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമയിലേക്ക് എത്തുന്നത്. 2012 ല്‍ ഫെമിന മിസ് കേരള കിരീടം നേടി. ഭരതനാട്യവും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തവും അഭ്യസിച്ചിട്ടുണ്ട്. സോളോ, ലവ കുശ, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :