രൺബീറും ആലിയയും വിവാഹിതരാകുന്നു; പ്രഖ്യാപനവുമായി ദീപിക

താരവിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ദീപികാ പദുക്കോൺ.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 26 നവം‌ബര്‍ 2019 (15:59 IST)
ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹത്തിലാണെന്ന വാർത്ത വരാൻ തുടങ്ങിയിട്ട് കുറെനാളുകളായി. താരവിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ദീപികാ പദുക്കോൺ. ആലിയായുടെയും രൺബീറിന്റെയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി ദീപിക വ്യക്തമാക്കിയത്. ആലിയയുടെ സാനിധ്യത്തിലായിരുന്നു വെളിപ്പെടുത്തൽ. പാർവതി, വിജയ് ദേവരക്കൊണ്ട, ആയുഷ്മാർ ഖുറാന, രൺവീർ സിങ് തുടങ്ങിയവരും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ചർച്ചയ്ക്കിടയിൽ ഇന്ത്യൻ സിനിമയിൽ നിന്ന് ഉപദേശം സ്വീകരിക്കാൻ താത്‌പര്യമുള്ള താരം ഏതാണെന്ന് അവതാരക ചോദിച്ചു. അതിന് ഉത്തരമായി വിജയ് ദേവരക്കോണ്ട തനിക്ക് ദീപികയോടും ആലിയയോടുമുള്ള ക്രഷിനെക്കുറിച്ച് തുറന്ന് പറയുകയായിരുന്നു.

ഇതിന് മറുപടിയായാണ് ആലിയ വിവാഹിതയാവുകയാണെന്ന് ദീപിക പറഞ്ഞത്. ഇത് കേട്ടതോടെ എങ്ങനെയാണ് ഇത് പ്രസ്താവിച്ചത് എന്നായിരുന്നു ആലിയയുടെ ചോദ്യം. എന്തായാലും ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ആലിയയുടെയും രൺബീറിന്റെയും വിവാഹം ചർച്ചയായിരിക്കുകയാണ്. രൺവീറും ആലിയയും ഇപ്പോൾ ബ്രഹ്‌മാസ്ത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :