പ്രേമം ഓട്ടോഗ്രാഫിന്റെ കോപ്പി, തമിഴ് സംവിധായകന്‍ ചീത്ത പറഞ്ഞു, പുതിയ വെളിപ്പെടുത്തലുമായി അല്‍ഫോന്‍സ് പുത്രന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ജനുവരി 2024 (12:59 IST)
പ്രേമം സിനിമ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് മലയാള സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍. ഇതിന്റെ പേരില്‍ ചേരന്‍ തന്നെ ചീത്ത പറഞ്ഞെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച മലയാളത്തിലെ സംവിധായകന്‍ ആരാണെന്ന് അറിയുവാനുള്ള അന്വേഷണത്തിലാണ് താനെന്നും അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
അന്നത്തെ വിഷമം നവ്യ ഇപ്പോൾ ഹാപ്പി, കാരണം ഇതാണ് ! സുരേഷ് ഗോപിയുടെയും മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ നവ്യ ഒരു വിഷമം പറഞ്ഞിരുന്നു .വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല എന്നതാണ്. വിവാഹ തിരക്കായിരുന്നു അതിന് കാരണം. ഇപ്പോഴിതാ തൻറെ ചിരി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. സന്തോഷത്തിന് പിന്നിലും കാരണമുണ്ട്. നവ്യ നായരുടെ നേതൃത്വത്തിൽ നൃത്തവിദ്യാലയം ആരംഭിച്ചിരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. ഇതിൻറെ സന്തോഷത്തിലാണ് നടി നവ്യ നായർ. ജാനകി ജാനേ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിൽ കണ്ടത്.
'ചേരനെ കേരളത്തില്‍ നിന്നൊരു സംവിധായകന്‍ വിളിക്കുന്നു. നിങ്ങളുടെ ചിത്രമായ ഓട്ടോഗ്രാഫിന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമ എന്നാണ് അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സാര്‍ കോള്‍ കട്ട് ചെയ്യുന്നു.ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു.അഞ്ച് മാസത്തിനു ശേഷം ഞാന്‍ ചേരന്‍ സാറിനെ വിളിച്ചു. ആരാണ് അന്നു വിളിച്ച ആ സംവിധായകന്‍ എന്ന് സാറിനോടു ചോദിച്ചു. ആ സംഭവം മറക്കാനാണ് സര്‍ എന്നോടു പറഞ്ഞത്. പക്ഷേ എനിക്ക് അതിനു കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഈ വിവരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.മാധ്യമങ്ങളോ അല്ലെങ്കില്‍ മറ്റാരെങ്കിലും ഇതിന്റെ പുറകിലാരെന്നത് കണ്ടുപിടിക്കുമെന്ന് വിചാരിക്കുന്നു. സത്യം എനിക്ക് അറിയണം',-അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :