2023-ലെ പ്രേക്ഷക ഇഷ്ട സിനിമകളില്‍ മുന്നില്‍ മമ്മൂട്ടി, മോഹന്‍ലാലിന് ഒരു ചിത്രം മാത്രം !

Mohanlal, Mammootty, Turbo, Cinema News, Webdunia Malayalam
Mohanlal and Mammootty
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ജനുവരി 2024 (09:18 IST)
2023 മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ പിറന്നു. തിയറ്ററുകളിലേക്ക് ആളെ കൂട്ടിയ ചിത്രങ്ങളില്‍ കൂടുതലും യുവ താരനിര അണിനിരന്നതായിരുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു കടന്നുപോയത്. ക്രിസ്റ്റഫറിലൂടെ തോല്‍വിയുടെ രുചി അറിഞ്ഞെങ്കിലും മമ്മൂട്ടി ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട 10 സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

2023 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളുടെ ലിസ്റ്റ് പരിഗണിച്ച് ഓര്‍മാക്‌സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.പ്രേക്ഷകരുടെ എന്‍ഗേജ്‌മെന്റിനെ ആസ്പദമാക്കിയാണ് ഈ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.

മലയാളം സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ 2018 തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ഇടം നേടി. മൂന്നാം സ്ഥാനവും നാലാം സ്ഥാനവും യുവ താരനിര കൊണ്ടുപോയി.രോമാഞ്ചവും ആര്‍ഡിഎക്‌സും മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മോഹന്‍ലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ നേര് ആണ് അഞ്ചാം സ്ഥാനത്ത്. ആറാമത് മമ്മൂട്ടിയുടെ കാതലും ഏഴാമത് മമ്മൂട്ടിയുടെ തന്നെ നന്‍പകല്‍ നേരത്ത് മയക്കവും ആണ്.പാച്ചുവും അത്ഭുതവിളക്കുമാണ് എട്ടാം സ്ഥാനവും ഗരുഡന്‍ ഒമ്പതാം സ്ഥാനവും നേടി. പത്താമത് ജോജുവിന്റെ ഇരട്ട ആണ് ഇടം നേടിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :