സൗബിനു ഒരു കോടി, സംവിധാനത്തിനു 50 കോടി, ഞെട്ടിച്ച് രജനിയുടെ പ്രതിഫലം; 'കൂലി' ഹിറ്റാകുമോ?

അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ ഏതാണ്ട് 300 കോടിക്ക് അടുത്തുണ്ട്

Coolie Review, Coolie Social Media Review, Coolie Social Media Response, Coolie Review in Malayalam, Coolie Rajinikanth, കൂലി റിവ്യു, കൂലി റിവ്യു മലയാളം, കൂലി സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍, കൂലി തിയറ്റര്‍ റെസ്‌പോണ്‍സ്‌
Coolie Movie
രേണുക വേണു| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (17:24 IST)

വന്‍ മുതല്‍മുടക്കില്‍ തിയറ്ററുകളിലെത്തിയ 'കൂലി' ബോക്‌സ്ഓഫീസില്‍ ഹിറ്റാകുമോ? റിലീസ് ദിനത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സമ്മിശ്ര പ്രതികരണങ്ങള്‍ ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് പ്രകടനത്തെയും ബാധിച്ചേക്കാം. തിയറ്റര്‍ ബിസിനസ് കൊണ്ട് മാത്രം 'കൂലി' ലാഭം കൊയ്യുമോ എന്ന കാര്യത്തില്‍ സംശയമാണ്.

അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ ഏതാണ്ട് 300 കോടിക്ക് അടുത്തുണ്ട്. രജനികാന്തിന്റെ പ്രതിഫലം 150-250 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടിയാണ്. കാമിയോ റോളില്‍ എത്തുന്ന ആമിര്‍ ഖാന്‍ 'കൂലി'യില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. നാഗാര്‍ജുന 24-30 കോടി, ശ്രുതി ഹാസന്‍ നാല് കോടി, സത്യരാജ് അഞ്ച് കോടി, ഉപേന്ദ്ര നാല് കോടി, സൗബിന്‍ ഷാഹിര്‍ ഒരു കോടി എന്നിങ്ങനെയാണ് മറ്റു അഭിനേതാക്കളുടെ പ്രതിഫലം.

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം 100 കോടിയോളം കളക്ട് ചെയ്തിട്ടുണ്ട്. രണ്ടാം ദിനമായ നാളെ മുതലുള്ള കളക്ഷന്‍ ആയിരിക്കും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് വിധി നിര്‍ണയിക്കുക. ബോക്‌സ്ഓഫീസില്‍ പരാജയമായാലും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ചിത്രം ലാഭകരമായ നിലയിലേക്ക് എത്തിയേക്കാമെന്നാണ് ബിസിനസ് അനലിസ്റ്റുകളുടെ പ്രവചനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :