സുഭാഷ് ചന്ദ്രബോസ് അങ്ങനെ പറഞ്ഞിട്ടില്ല; ‘കമ്മാരസംഭവ’ത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യം

സുഭാഷ് ചന്ദ്രബോസ് അങ്ങനെ പറഞ്ഞിട്ടില്ല; ‘കമ്മാരസംഭവ’ത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യം

kammara sambhavam , Dileep , Forward block , സുഭാഷ് ചന്ദ്രബോസ് , ജി ദേവരാജൻ , ദിലീപ് , കടുവ , കമ്മാരസംഭവം
കൊല്ലം| jibin| Last Updated: വെള്ളി, 20 ഏപ്രില്‍ 2018 (16:04 IST)
ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട്​അണിയിച്ചൊരുക്കിയ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിനെതിരെ ആരോപണവുമായി ഫോർവേർഡ് ബ്ലോക്ക്. ചരിത്രത്തെ വളച്ചൊടിച്ച ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്‌ക്കണമെന്ന് ദേശീയ സെക്രട്ടറി വ്യക്തമാക്കി.

ചരിത്രത്തെ മിമിക്രി വൽക്കരിക്കുന്നത് ശരിയായ സർഗാത്മക പ്രവൃത്തിയല്ല. ചിത്രത്തിലെ കഥാപാത്രമായ
കമ്മാരനോടു കേരളത്തിൽപ്പോയി പാർട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ അങ്ങനൊന്നില്ല. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു.

കമ്മാരന്റെ പാർട്ടിയുടെ പ്രതീകമായി കാണിക്കുന്നത് ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോർവേർഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്ത് ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യമുണ്ടെന്നും ദേവരാജൻ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :