വിഷുവിന് പണം വാരി കമ്മാരന്‍, മോഹന്‍ലാലിന് തണുപ്പന്‍ പ്രതികരണം?

ദിലീപിനൊപ്പം എത്താന്‍ മഞ്ജുവിന് കഴിഞ്ഞില്ല?

അപര്‍ണ| Last Updated: ചൊവ്വ, 17 ഏപ്രില്‍ 2018 (14:36 IST)
വിഷുവിന് മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. മൂന്നും നവാഗത സംവിധായകരുടെതായിരുന്നു. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് എല്ലാ ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. ദിലീപിന്റെ കമ്മാരസംഭവം, ജയറാമിന്റെ പഞ്ചവര്‍ണതത്ത, മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്നിങ്ങനെ ഈ ദിവസങ്ങളില്‍ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്.

രമേഷ് പിഷാരടി, രതീഷ് അമ്പാട്ട്, സജിദ് യാഹിയ എന്നിങ്ങനെ മൂന്ന് സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകന്മാരാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ശനിയാഴ്ച റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളേയും ആദ്യദിനം പ്രേക്ഷകര്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു. എന്നാല്‍, അവധിദിവസമായിട്ടു കൂടി ഞായറാഴ്ച പ്രതീക്ഷിച്ചയത്ര കളക്ഷന്‍ സ്വന്തമാക്കാന്‍ ‘മോഹന്‍ലാലിനു’ കഴിഞ്ഞില്ല.

ഞായറാഴ്ച 6.36 ലക്ഷമായിരുന്നു കമ്മാരസംഭവത്തിന് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത്. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്തയ്ക്ക് 2.67 ലക്ഷമായിരുന്നു സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വിഷു ദിനത്തില്‍ കിട്ടിയത്. 2.15 ലക്ഷമാണ് വിഷുവിന് മോഹന്‍ലാലിനു കിട്ടിയത്.

കമ്മാരസംഭവം ദിലീപിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപിയുടെ അതിഗംഭീര സ്ക്രിപ്റ്റാണ് ചിത്രത്തിന്‍റെ മഹാവിജയത്തിന് പിന്നില്‍.

മഹാവിജയം നേടിയ രാമലീലയ്ക്ക് ശേഷം കമ്മാരസംഭവവും തകര്‍പ്പന്‍ വിജയം നേടുന്നതോടെ ദിലീപിന്‍റെ താരമൂല്യം കുത്തനെ ഉയരുകയാണ്. മാത്രമല്ല, പതിവ് കോമഡി ട്രാക്കില്‍ നിന്ന് വേറിയ്ട്ട സിനിമാശ്രമങ്ങളാണ് ദിലീപ് ഇപ്പോള്‍ പിന്തുടരുന്നത്. ജനപ്രിയനായകന്‍റെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ അതും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :