ചെന്നൈ|
jibin|
Last Modified ഞായര്‍, 18 നവംബര്‍ 2018 (12:37 IST)
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽനിന്നും പുറത്താക്കി. ചിന്മയി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ നല്‍കാതെയാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. അംഗത്വ ഫീസ് പുതുക്കിയില്ലെന്ന കാരണമാണ് പുറത്താക്കുന്നതിനായി സംഘടന ഉന്നയിച്ചതെന്നും ചിന്മയി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി മുതിര്‍ന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചത്. സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈരമുത്തു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് ഇവര്‍ ആരോപിച്ചത്.
എന്നാല്‍, ചിന്മയിയുടെ ആരോപണത്തെ വൈരമുത്തു നിഷേധിച്ച് രംഗത്തുവന്നിരുന്നു. വൈരമുത്തുവിന് പുറമേ കാര്‍ത്തിക്കിനെതിരെയും ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.