അനുബന്ധ വാര്‍ത്തകള്‍
- രജനികാന്ത്, വിജയ് സേതുപതി ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദിഖിയും
- ദീപാവലിക്ക് തയ്ച്ചുനൽകാമെന്ന് പറഞ്ഞ വസ്ത്രങ്ങൾ കൊടുക്കാനായില്ല, തയ്യൽക്കാരി ആത്മഹത്യ ചെയ്തു
- തിയതി അറിയിച്ചു; ശബരിമല ചവിട്ടാന്‍ തൃപ്തി ദേശായി എത്തുന്നു - മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
- കാഞ്ഞബുദ്ധിയില്‍ കേന്ദ്രം സുല്ലിട്ടു; വിലക്കുകളെ മലര്‍ത്തിയടിച്ച് പോണ്‍ഹബ് തുറന്നു - മറുപണി ഇങ്ങനെ!
- ബിജെപി നേതാക്കള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്ന്; പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക
“നിങ്ങള്‍ നിങ്ങളുടെ ഭാര്യയുമായി വരൂ, ഞാന്‍ കാമുകനുമായി വരാം, നമുക്കൊന്ന് കൂടാം” - ഡബിള്‍ ഡേറ്റിംഗ് നടത്താമെന്ന് നിഹാരിക സിംഗ്
നടിയും മോഡലുമായ നിഹാരിക സിംഗ് നടത്തിയ തുറന്നുപറച്ചിലുകള്‍ ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്, ടി സീരീസ് മേധാവി ഭൂഷന് കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരിക്കുകയാണ് നിഹാരിക.
ടി സീരീസ് അധിപന് ഭൂഷന് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ നിഹാരിക ഉന്നയിക്കുന്നു. ഒരു സിനിമയ്ക്ക് കരാര്‍ ആയ ശേഷം ഒരിക്കല്‍ ഓഫീസിലേക്ക് തന്നെ വിളിച്ച് ഒരു കവര്‍ ഏല്‍പ്പിച്ചെന്നും അതില്‍ ആയിരം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും നിഹാരിക പറയുന്നു.
പിന്നീട് രാത്രിയില്‍ ഭൂഷന് കുമാറിന്റെ ഒരു മെസേജ് വന്നു. ‘എനിക്ക് കൂടുതലായി നിന്നെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, നമുക്ക് ഒരിക്കല്‍ കൂടണം’ എന്നായിരുന്നു മെസേജ്. അപ്പോള്‍ തന്നെ ഭൂഷന് കുമാറിന് റിപ്ലേ നല്‍കിയെന്നും നിഹാരിക പറയുന്നു.
‘നമുക്ക് ഒരു ഡബിള്‍ ഡേറ്റിംഗ് ആവാം. ഞാന്‍ എന്റെ കാമുകനുമായി വരാം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ’ - എന്നായിരുന്നു ഭൂഷന് കുമാറിന് താന്‍ അയച്ച സന്ദേശമെന്നും നിഹാരിക പറയുന്നു. അതില്‍ പിന്നെ ഭൂഷന് കുമാറില്‍ നിന്നും മെസേജുകള്‍ ഒന്നും വന്നില്ലെന്നും നിഹാരിക സിംഗ് ട്വീറ്റ് ചെയ്യുന്നു.