അനുബന്ധ വാര്‍ത്തകള്‍
- 'ആ ബന്ധം തകര്‍ന്നപ്പോള്‍ ആത്മഹത്യക്കു പോലും ശ്രമിച്ചു'; പിരിഞ്ഞതിനു കാരണം ഇപ്പോഴും അറിയില്ലെന്ന് ചാര്‍മിള
- ഒരു രാത്രിക്ക് ഓഫര്‍ ചെയ്തത് അരലക്ഷം രൂപ; കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ചാര്‍മിള
- വഴങ്ങുമോ എന്ന് ഹരിഹരന് ചോദിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ചാര്‍മിള
- ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം
- 'വേറൊരു പെണ്ണുമായി അയാള്‍ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു, ഞാനത് അറിഞ്ഞു'; കിഷോര്‍ സത്യയുമായുള്ള ബന്ധത്തെ കുറിച്ച് നടി ചാര്‍മിള
പ്രണയം പൊട്ടി, രണ്ട് വിവാഹവും പാതി വഴിക്ക് വെച്ച് അവസാനിച്ചു: മടുത്തെന്ന് ചാർമിള
തൊണ്ണൂറുകളുടെ തുടക്കത്തിൽ തിളങ്ങി നിന്ന നടിയാണ് ചാർമിള. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചാർമിള സജീവമായിരുന്നു. സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് ചാർമിള. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ചാർമിളയുടെ സ്വകാര്യ ജീവിതത്തിൽ ചില താളപ്പിഴകൾ ഒക്കെ ഉണ്ടായത്. ഇതോടെയാണ് കരിയർ ശോഭിക്കാത്തത്. ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോൾ ചാർമിള തന്റെ ജീവിതത്തിൽ സംഭവിച്ചത് തുറന്നു പറയുന്നുണ്ട്.
ജീവിതത്തിൽ ഇപ്പോൾ തനിച്ചാണെന്ന് ചാർമിള പറയുന്നു. അച്ഛൻ ജീവിച്ചിരുന്ന കാലം വരെ വളരെ നിഷ്‌കളങ്കയായ പെൺകുട്ടിയായിരുന്നു ഞാൻ. ഒന്നിനെ കുറിച്ചും അറിയേണ്ടിയിരുന്നില്ല. പക്ഷേ അച്ഛന്റെ മരണത്തിന് ശേഷം എല്ലാം മാറി. അച്ഛനില്ലാത്ത അവസ്ഥയിൽ, വിവാഹ മോചിതയായി ഒരു കുട്ടിയുമായി ഞാൻ വന്നു കയറുമ്പോൾ ബോൾഡ് ആകുകയല്ലാതെ വേറെ വഴിയില്ല. ആളുകൾക്ക് നമ്മളോടുള്ള സമീപനം മാറും. അച്ഛന്റെ കല്ലറയിൽ പോകുമ്പോൾ പോലും സൈറ്റടിക്കുന്നവരുണ്ട്. അവിടെ നമ്മൾ കുറച്ച് ബോൾഡ് ആയി നിന്നേ പറ്റൂ.
മകനാണ് ഇപ്പോൾ കൂട്ട്, അവന് 15 വയസ്സായി, പ്ലസ് വണ്ണിന് പഠിക്കുന്നു. അമ്മ മരിച്ചു, സഹോദരി മരിച്ചു. സഹോദരിയുടെ മകൾ വിദേശത്ത് ജോലി ചെയ്യുകയാണ്. ഇടയ്ക്ക് അവൾ വരും, കുറച്ച് ദിവസം അടിച്ചു പൊളിച്ചു പോകും. പ്രണയത്തെ കുറിച്ചൊന്നും എന്നോട് ചോദിക്കരുത്, അത് പറയാൻ ഞാൻ അർഹയല്ല എന്ന് ചാർമിള പറഞ്ഞു.
ചിലർക്ക് പ്രണയും പ്രണയ ജീവിതവും മനോഹരമായിരിക്കും. പക്ഷേ എന്റെ അനുഭവങ്ങൾ നേരെ വിപരീതമാണ്. ആദ്യം ഒരാളെ പ്രണയിച്ചു, അത് നടന്നില്ല. പിന്നീട് ഒരാളെ വിവാഹം ചെയ്തു, അതു വർക്കൗട്ടായില്ല. അതിന് ശേഷം മറ്റൊരു വിവാഹം ചെയ്തു, അതും പോയി. അതോടെ എന്നെ സംബന്ധിച്ച് പ്രണയം എന്നത് വെറുമൊരു നുണ മാത്രമാണ്. ഒരു കുട്ടിക്ക് അമ്മയോടുള്ളതും, അമ്മയ്ക്ക് തന്റെ മക്കളോടുള്ളതും മാത്രമാണ് എന്നെ സംബന്ധിച്ച് പ്രണയം. മറ്റെല്ലാം ശൂന്യം. ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ ഭാഗ്യം ചെയ്തിട്ടില്ല. ഇതെന്റെ മാത്രം അഭിപ്രായമാണ് എന്നും ചാർമിള പറയുന്നു.