മമ്മൂട്ടി എടുത്ത ഫോട്ടോയാ, സന്തോഷം നിര്‍ത്താനാകാതെ ജഗതി, 'സിബിഐ 5' മേക്കിങ് വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 7 മെയ് 2022 (14:30 IST)
സിബിഐ5 (CBI 5 The Brain) രണ്ടാം ആഴ്ചയിലേക്ക്.കെ മധു സംവിധാനം ചെയ്ത സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണത്തിനിടെ എടുത്ത് ഓരോ നല്ല നിമിഷങ്ങളും കോര്‍ത്തിണക്കിയ വിഡിയോ ശ്രദ്ധ നേടുന്നു.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും ചിരി നിമിഷങ്ങള്‍ പ്രത്യേകം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. 8.50 കോടി ചെലവില്‍ നിര്‍മിച്ച ചിത്രം ഇപ്പോള്‍ തന്നെ നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്ത് കാണും.