കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 10 മെയ് 2022 (15:06 IST)
സി.ബി.ഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും കഴിഞ്ഞദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സ്വീകരണം നല്‍കിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നവെന്നും ഒരു പരിധി വരെ അത് തടയുവാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ കെ മധു പറയുന്നു.
'ഇത്രയും നല്ലൊരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കുവാന്‍ ചിലയാളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് ലോകമെമ്പാടും ഇന്ന് ജന ഹൃദയങ്ങളില്‍ പതിഞ്ഞത് കുടുംബസദസ്സുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍ എന്റെ മാതാപിതാക്കള്‍ ഗുരുനാഥന്‍ അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്'- കെ മധു പറഞ്ഞു.