കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 4 ജനുവരി 2022 (11:42 IST)
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് വൈകാതെ തന്നെ റിലീസ് ഉണ്ടാകും. ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്റുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണം ലഭിച്ചു
ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മീന അവതരിപ്പിക്കുന്ന കഥാപാത്രമായ അന്നമ്മയെ കോളേജ് കാലത്ത് അവള്‍ പോലുമറിയാതെ പ്രണയിച്ച കുര്യന്‍ എന്ന കഥാപാത്രത്തെയാണ് ലാലു അലക്‌സ് അവതരിപ്പിക്കുന്നത്.
മോഹന്‍ലാലും ലാലു അലക്‌സും ഒന്നിച്ചുള്ള ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധനേടുന്നത്.