Bramayugam: ആദ്യ ഷോ കഴിയുമ്പോഴേക്കും ബുക്കിങ് ഇരട്ടിയായി ! കേരളത്തില്‍ തരംഗമായി ഭ്രമയുഗം

Bramayugam, Mammootty, Bramayugam Film Review, Mammootty Films 2024
Bramayugam
രേണുക വേണു| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (16:11 IST)

Bramayugam: ആദ്യദിനം തന്നെ മികച്ച അഭിപ്രായങ്ങള്‍ നേടി മലയാള ചിത്രം ഭ്രമയുഗം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. രാവിലെ 9.30 നാണ് കേരളത്തില്‍ ആദ്യ ഷോ നടന്നത്.

ആദ്യ ഷോയ്ക്കു പിന്നാലെ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അടക്കം ചിത്രത്തിന്റെ ബുക്കിങ് ഇരട്ടിയായി. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ മൂവായിരം ടിക്കറ്റുകളാണ് രാവിലെ വിറ്റു പോയിരുന്നത്. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതിനു മണിക്കൂറില്‍ ആറായിരം ടിക്കറ്റുകളാണ് ഇപ്പോള്‍ വിറ്റു പോകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :