Bramayugam: 24 മണിക്കൂറിനിടെ വിറ്റുപോയത് ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ! ബോക്‌സ്ഓഫീസിനെ 'ഭ്രമിപ്പിച്ച്' കൊടുമണ്‍ പോറ്റി

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഒരു മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ആണ്

Bramayugam, Mammootty, Bramayugam Film Review, Mammootty Films 2024
Bramayugam
രേണുക വേണു| Last Modified വെള്ളി, 16 ഫെബ്രുവരി 2024 (08:55 IST)

Bramayugam: ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റു പോയത് ഒരു ലക്ഷത്തിലേറെ ടിക്കറ്റുകളാണ്. വര്‍ക്കിങ് ഡേ ആയ ഇന്ന് ആദ്യ മണിക്കൂറുകളില്‍ മികച്ച ബുക്കിങ്ങാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ പ്രേമലുവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതില്‍ രണ്ടാം സ്ഥാനത്ത്. ഭ്രമയുഗത്തിന്റെ ഒരു ലക്ഷത്തി മൂവായിരം ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ വിറ്റു പോയതെങ്കില്‍ പ്രേമലുവിന്റേത് 70,000 ആണ്.

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഒരു മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ആണ്. കൊടുമണ്‍ പോറ്റി എന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് കൊടുമണ്‍ പോറ്റിയെന്നാണ് ഭ്രമയുഗം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരമാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :