Ullam Thudikkanu - Mandakini Video Song: പ്രണയിച്ച് അല്‍ത്താഫും അനാര്‍ക്കലിയും; മന്ദാകിനിയിലെ പാട്ട് കാണാം

രമ്യത് രാമന്റെ വരികള്‍ക്ക് ബിബിന്‍ അശോക് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്

Mandakini Video Song
രേണുക വേണു| Last Modified വ്യാഴം, 23 മെയ് 2024 (19:25 IST)
Mandakini Video Song

Ullam Thudikkanu - Mandakini Video Song: അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനി നാളെ മുതല്‍ തിയറ്ററുകളില്‍. ചിത്രത്തിലെ 'ഉള്ളം തുടിക്കണ്' എന്ന റൊമാന്റിക് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുട്യൂബില്‍ ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു.

രമ്യത് രാമന്റെ വരികള്‍ക്ക് ബിബിന്‍ അശോക് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രമ്യത് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഡബ്‌സി ആലപിച്ച 'വട്ടേപ്പം' എന്ന പാട്ടിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ വിനോദ് ലീല തന്നെയാണ്.


അനാര്‍ക്കലി മരിക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :