ബിലാലിൽ അബു ആയി എത്തുന്നത് ദുൽഖറോ ഫഹദോ അല്ല!

അനു മുരളി| Last Modified ശനി, 21 മാര്‍ച്ച് 2020 (13:20 IST)
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് ബിഗ് ബി. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ
ഒരുങ്ങുന്നു. ബിഗ് ബിയിലെ കൈമാക്സിൽ മമ്മൂട്ടി കൂട്ടിക്കൊണ്ട് പോകുന്ന അബുവായി ചിത്രത്തിൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലുമൊക്കെ എത്തുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫഹദോ ദുൽഖറോ അല്ല ഈ കഥാപാത്രമായി എത്തുന്നതെന്നും ഈ കഥാപാത്രമായി ചിത്രത്തിലെത്തുന്നത് ശ്രീനാഥ് ഭാസിയാണ് എന്നതാണ് പുത്തൻ റിപ്പോർട്ട്.

മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും ആരാധകരുടെ ആവേശം വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായികയായി എത്തുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥ തയ്യാറായി.

ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിറ്റില്‍ സ്വയമ്പാണ്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :