അമല പോൾ വിവാഹിതയായി? ചിത്രങ്ങൾ വൈറൽ

അനു മുരളി| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (17:31 IST)
നടി വിവാഹിതയായതായി റിപ്പോർട്ട്. മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ആരാധകർ കണ്ടെത്തിയിരിക്കുകയാണു.

നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. തന്റെ ജീവിതത്തിലെ കൂട്ടുകാരനെ കുറിച്ച് ഈ അടുത്ത കാലങ്ങളിൽ അമല ചില അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.

അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത്. എന്നാൽ, വിവാഹിതരായി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇരുവരും വിവാഹമോചന ഹർജി സമർപ്പിക്കുകയും 2017 ഫെബ്രുവരിൽ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ജൂലൈയിൽ വിജയും പുനർവിവാഹം ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :