1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Biju Menons talks about Samyuktha

'എന്റെ മുത്താണ് സംയുക്‌ത': ബിജു മേനോൻ

അവാർഡ് ഷോയിൽ തളങ്ങി ബിജു മേനോനും സംയുക്തയും

Biju Menon
മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനമുള്ള താരദമ്പതികളാണ് ബിജുമേനോൻ-സംയുക്‌ത. പ്രേക്ഷകർക്ക് ഓർമ്മിക്കാൻ ഒരുപിടി നല്ല സിനിമകളും ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. ഇപ്പോൾ അവാർഡ് ഷോയിൽ തിളങ്ങി നിൽക്കുന്നതും ഈ താരങ്ങൾ തന്നെയാണ്. ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാർഡ് ഏറ്റുവാങ്ങാൻ ബിജു മേനോന്റെ കൂടെ സംയു‌ക്തയും യുകെയിൽ എത്തിയിരുന്നു.
 
ബിജുമേനോനും സംയുക്‌തയും വേദിയിൽ എത്തിയപ്പോൾ അവതാരിക ചോദിച്ച ചോദ്യവും പല പ്രേക്ഷകരും ഇതിന് മുമ്പ് ചോദിക്കാൻ കൊതിച്ചതാണ്. 'പ്രണയത്തെക്കുറിച്ച് ഇപ്പോൾ എന്ത് തോന്നുന്നു?'. അവതാരികയുടെ ചോദ്യത്തിന് ആദ്യം ഹാസ്യ രൂപേന മറുപടി നൽകിയെങ്കിലും പിന്നീട് ബിജു സീരിയസായി. 'ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്‌ടമാണെന്ന് ആദ്യം പറഞ്ഞത്'. ബിജുവിന്റെ വാക്കുകളേക്കാൾ ആരാധകർക്ക് ആവേശമായത് സംയുക്‌തയെ ചേർത്ത് പിടിച്ചപ്പോഴാണ്.
 
മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. എതിർപ്പുകളെല്ലാം തരണം ചെയ്‌ത് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ താരദമ്പതികൾ മലയാളി മനസ്സിൽ നേടിയെടുത്ത സ്ഥാനം ചെറുതൊന്നുമല്ല.
അടുത്ത ലേഖനം
സ്‌ത്രൈണ ഭാവത്തിൽ മമ്മൂക്ക; ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഇതാണ്!