1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Biju Menon about Samyuktha Varma

'ഒരുപാട് കുടുംബകാര്യങ്ങളില്ലേ?'; സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോന്റെ മറുപടി

Biju Menon
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനാണ് സംയുക്തയുടെ ജീവിതപങ്കാളി. വിവാഹശേഷം സംയുക്ത അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്തു. സംയുക്ത വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ബിജു മേനോന്‍. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കാരണമാണ് സംയുക്ത സിനിമയില്‍ വരാത്തതെന്നാണ് ബിജു മേനോന്‍ പറയുന്നത്. 
 
'സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് ചോദിച്ചാല്‍ അവള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ? എന്റെ മോന്റെ കാര്യം നോക്കണം. രണ്ട് പേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും? ഫാമിലി ആര് നോക്കും? അത് അങ്ങനെയേ ചെയ്യാന്‍ പറ്റുള്ളൂ. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം,' ബിജു മേനോന്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
ഇനിയയുടെ 'അറബിക് കുത്ത്' ഡാന്‍സ്; ഹോട്ട് വേഷത്തില്‍ താരം, വീഡിയോ