കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:18 IST)
ലൂസിസഫര്‍ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വില്ലനായി മലയാള നടന്‍ ബിജുമേനോന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബിയായി നടന്‍ തെലുങ്കില്‍ എത്തും.
ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ചിരഞ്ജീവി ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തും എന്നും പറയപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അദ്ദേഹം തെലുങ്കില്‍ ചെയ്യുക.