ലൂസിഫര്‍ ഹിന്ദിയില്‍ 8-എപ്പിസോഡ് ഉളള മിനിസിരീസ് ആകുന്നു: പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (11:14 IST)

ലൂസിഫറിന് ശേഷം മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ്. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ. ഇപ്പോളിതാ ലൂസിഫറിനെ 8-എപ്പിസോഡ് മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അതും ഹിന്ദിയില്‍.

'ഹിന്ദിയില്‍ ലൂസിഫറിനെ 8-എപ്പിസോഡ് ഉളള മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. എനിക്ക് സമയം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. മറ്റൊരാള്‍ സിനിമ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, നമുക്ക് നോക്കാം.'- പൃഥ്വിരാജ് ഫിലിം കാമ്പയിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

തുടക്കത്തില്‍, ഞങ്ങള്‍ ഇത് മൂന്ന് ഭാഗങ്ങളുള്ള സ്ട്രീമിംഗ് പരമ്പരയായി ആസൂത്രണം ചെയ്തു. ആദ്യ സീസണില്‍ നിന്ന് ഞങ്ങള്‍ ലൂസിഫര്‍ എന്ന ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചു. ഇപ്പോള്‍, സീസണ്‍ രണ്ട് മുതല്‍ മൂന്ന് വരെയുള്ള ഒറിജിനല്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

അതേസമയം ബ്രോ ഡാഡി സെറ്റില്‍ മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :