കെ ആര്‍ അനൂപ്|
Last Modified ശനി, 16 ഏപ്രില്‍ 2022 (14:54 IST)
സിനിമ താരങ്ങളുടെ വിഷു വിശേഷങ്ങള്‍ തീരുന്നില്ല. മറ്റു തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഇത്തവണ കുടുംബത്തോടൊപ്പമായിരുന്നു നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ് വിഷു ആഘോഷിച്ചത്.
അമ്മ രാധികയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്.Wishing everyone a very happy and prosperous Vishu!' എന്നാണ് നടന്‍ കുറിച്ചത്.
അതേസമയം ഗോകുലും അച്ഛന്‍ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ന് വൈകുന്നേരം ട്രെയിലര്‍ പുറത്തിറങ്ങും. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.