'കൈ പൊക്കിയപ്പോള്‍ വയര്‍ കണ്ടു' 'ടോപ്പിനടിയില്‍ ഒന്നും ഇട്ടിട്ടില്ലേ'; മോശം കമന്റുകളോട് പൊട്ടിത്തെറിച്ച് ഭാവന, താരത്തിന്റെ പ്രതികരണം ഇങ്ങനെ

ഈ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കടുത്ത സൈബര്‍ അറ്റാക്കാണ് താരം നേരിട്ടത്

രേണുക വേണു| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:57 IST)

ഭാവന വെളുത്ത ടോപ്പ് ധരിച്ച് ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കടുത്ത സൈബര്‍ അറ്റാക്കാണ് താരം നേരിട്ടത്. ഇപ്പോള്‍ ഇതാ മോശം കമന്റുകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം.

'കൈ പൊക്കിയപ്പോള്‍ വയര്‍ കണ്ടു' ' ടോപ്പിനു അടിയില്‍ ഒന്നും ഇട്ടിട്ടില്ല' തുടങ്ങി നിരവധി മോശം കമന്റുകളാണ് ഭാവനയുടെ ചിത്രത്തിനു താഴെ വന്നത്. എന്നാല്‍ അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേര്‍ന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന വസ്ത്രമാണ്. സ്‌കിന്‍ കളര്‍ വസ്ത്രമാണ് ഇത്. ഇതിനെ വളച്ചൊടിച്ചാണ് താരത്തിനെതിരെ നിരവധി മോശം കമന്റുകള്‍ വന്നത്. ഒടുവില്‍ ഭാവന തന്നെ വിശദീകരണവുമായി രംഗത്തെത്തി.
താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :