അടുത്ത പ്രസവവും ഷൂട്ട് ചെയ്യാന്‍ നോക്കാം: ശ്വേത മേനോന്‍

ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തിട്ടുള്ളത് എന്താണെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയുന്നതുപോലെ സ്വന്തം പ്രസവം ചിത്രീകരിച്ചതാണെന്ന് ശ്വേത പറഞ്ഞു

രേണുക വേണു| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (10:54 IST)

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോന്‍. ഗോസിപ്പ് കോളങ്ങളില്‍ തന്റെ പേര് വന്നപ്പോഴെല്ലാം വളരെ ബോള്‍ഡ് ആയി പ്രതികരിച്ച താരമാണ് ശ്വേത മേനോന്‍. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയ്ക്കായി ശ്വേത തന്റെ പ്രസവം ഷൂട്ട് ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഇതാ പ്രസവം ഷൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വീണ്ടും ബോള്‍ഡായി പ്രതികരിച്ചിരിക്കുകയാണ് താരം.

ജീവാ ജോസഫ് അവതാരകനായി എത്തിയ ക്രേസി സ്റ്റാര്‍സ് വിത്ത് ജീവ എന്ന പരിപാടിയില്‍ അടുത്തിടെ ശ്വേത അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ പ്രസവം ഷൂട്ട് ചെയ്തതിനെ കുറിച്ച് ശ്വേത വീണ്ടും മനസ്സുതുറന്നത്.

ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തിട്ടുള്ളത് എന്താണെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയുന്നതുപോലെ സ്വന്തം പ്രസവം ചിത്രീകരിച്ചതാണെന്ന് ശ്വേത പറഞ്ഞു. അതിനൊപ്പം തന്നെ ഇനി അടുത്ത പ്രസവത്തിനു ഒന്നൂടെ നോക്കാമെന്നും ശ്വേത പറഞ്ഞു.

വിവാദങ്ങള്‍ കുറേയേറെ സൃഷ്ടിച്ചതുകൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാന്‍ പേടിയുണ്ടോ എന്ന ജീവയുടെ ചോദ്യത്തിനു ആ സമയത്ത് നമുക്ക് ബോധം ഉണ്ടാകില്ലല്ലോ എന്നാണ് ശ്വേത മറുപടി നല്‍കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :