ഇഷ്ടം സിനിമയില്‍ നായകന്‍ ദിലീപ് അല്ലായിരുന്നു, അത് മറ്റൊരു താരം; പിന്നീട് സംഭവിച്ചത്

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (13:30 IST)

സിബി മലയില്‍ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഇഷ്ടം. ദിലീപും നവ്യ നായരുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു, ഇന്നസെന്റ്, ജയസുധ, ശ്രീനിവാസന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നെടുമുടി വേണു-ദിലീപ് കോംബിനേഷനാണ് ഇഷ്ടത്തിലെ ശ്രദ്ധാകേന്ദ്രമായത്. അച്ഛനും മകനുമായി ഇരുവരും തകര്‍ത്തഭിനയിച്ചു. ഈ രണ്ട് കഥാപാത്രങ്ങളില്‍ ഇവരെയല്ലാതെ മറ്റൊരു അഭിനേതാവിനെ സങ്കല്‍പ്പിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ സാധിക്കില്ല. എന്നാല്‍, ദിലീപ് അവതരിപ്പിച്ച പവന്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ? ഇഷ്ടത്തിന്റെ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ചാക്കോച്ചന് പകരം ദിലീപ് സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും കലവൂര്‍ രവികുമാര്‍ പറഞ്ഞു.

ഇഷ്ടത്തില്‍ ആദ്യം നായകനാക്കാന്‍ തീരുമാനിച്ചിരുന്നത് ചാക്കോച്ചനെ ആണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് പറഞ്ഞത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കി വന്നപ്പോള്‍ ദിലീപ് ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് നായകനായ പവന്റെ വേഷത്തിലേക്ക് ദിലീപ് വരുന്നതെന്നും കലവൂര്‍ രവികുമാര്‍ പറഞ്ഞു. പവന്റെ അച്ഛനായ കൃഷ്ണന്‍കുട്ടി മേനോനായി നെടുമുടി വേണുവിനെയും, സുഹൃത്ത് നാരായണനായി ഇന്നസെന്റിനെയും ആദ്യമേ തീരുമാനിച്ചിരുന്നതായും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :