ബിലാലില്‍ മമ്മൂട്ടിക്കൊപ്പം തകര്‍ക്കും, അതിന്‍റെ കൂടെ രജനികാന്തിനൊപ്പവും വരും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (20:21 IST)
പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ബാല, മംത മോഹൻ‌ദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ബിലാലിൽ വീണ്ടും മുരുകനായി എത്തുന്നതിന്റെ സന്തോഷത്തിലാണ് ബാല. ചിത്രം എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് പറയുന്നത്.

ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുളള ഒരുക്കത്തിലായിരുന്നു ഞാന്‍. ചെന്നൈയില്‍ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിക്കാന്‍ പോയ സമയത്തായിരുന്നു കൊറോണ വ്യാപനം തുടങ്ങിയത്. ബിലാലിൻറെ ചിത്രീകരണം മാർച്ചിലായിരുന്നു നിർത്തിവെച്ചത്. ഷൂട്ടിംഗ് വേഗം തുടങ്ങാൻ ആകുമെന്ന പ്രതീക്ഷയിലാണ് നടൻ. ചിത്രം എല്ലാവർക്കും ഇഷ്ടമാകുമെന്നും ബാല പറഞ്ഞു. കഥാപാത്രത്തിനായി 10 പത്ത് കിലോയിലധികം ശരീരഭാരം നടൻ കുറച്ചിട്ടുണ്ട്.

അതേസമയം രജനികാന്തിന്റെ അണ്ണാത്തെയിലും ബാല അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സഹോദരൻ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :