കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:58 IST)
മലയാളത്തിൻറെ പ്രിയ താരം മധു ഇന്ന് എണ്‍പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. എൻറെ സൂപ്പർസ്റ്റാറിന് പിറന്നാളാശംസകൾ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഹൃദയത്തിൻറെ ഇമോജിയും മധുവിൻറെ ഫോട്ടോയും നടൻ പങ്കുവെച്ചിട്ടുണ്ട്. മധുവിൻറെ വലിയ ആരാധകനാണ് മെഗാസ്റ്റാർ.
താൻ ജീവിതത്തിൽ കണ്ട ഒരേ ഒരു സൂപ്പർസ്റ്റാർ മധു ആണെന്ന് മമ്മൂട്ടി മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതലേ മധുവിൻറെ വലിയ ആരാധകൻ ആയിരുന്നു താരം. കുട്ടിക്കാലത്ത് അദ്ദേഹത്തിൻറെ വിലാസത്തിലേക്ക് മമ്മൂട്ടി കത്തുകൾ അയച്ചിട്ടുണ്ടായിരുന്നു. അതേസമയം നിരവധി താരങ്ങളാണ് മധുവിന് ജന്മദിനാശംസകൾ നേർന്നത്.