aparna shaji|
Last Modified ചൊവ്വ, 22 നവംബര്‍ 2016 (18:39 IST)
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാംഭാഗത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ലീക്കായി. പ്രഭാസും അനുഷ്ക ഷെട്ടിയും മറ്റനേകം ഭടന്മാരുമുൾപ്പെടെയുള്ള യുദ്ധരംഗമാണ് ലീക്കായത്. ചിത്രത്തിന്റെ അവസാനഭാഗത്തുള്ള യുദ്ധരംഗമാണ് ലീക്കായതെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
സംഭവത്തില്‍ ചിത്രത്തിന്റെ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിജയവാഡയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംവിധായകൻ എസ് എസ് രാജമൗലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടര മിനുട്ടുള്ള വീഡിയോയില്‍ ബാഹുബലിയുടേയും ദേവസേനയുടേയും ചെറുപ്പകാലമാണ് കാണിക്കുന്നത്. ലീക്കായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ച ക്വാറിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ബാഹുബലിയുടെ ആദ്യഭാഗത്തിന്റേയും ക്ലൈമാക്സ് രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.